റോക്ക്ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം 19 മുതല്‍
Tuesday, March 10, 2015 5:08 AM IST
ന്യുയോര്‍ക്ക്: റോക്ക്ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (വെസ്ളി ഹില്‍സ്) നോമ്പുകാല ധ്യാനം മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കും. മാര്‍ച്ച് 19 വ്യാഴം മുതല്‍ 22 ഞായര്‍ വരെയാണു ധ്യാനം. 19നു വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ധ്യാനവും ഹീലിംഗ് മാസും, വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9:30 വരെ വിശുദ്ധ കുര്‍ബാന, നൊവേന, ധ്യാനം എന്നിവയും ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ടു നാലുവരെ വി. കുര്‍ബാന, നൊവേന, ധ്യാനം ഞായര്‍: ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ഏഴു വരെ വിശുദ്ധ കുര്‍ബാന, ധ്യാനം എന്നിവയുമുണ്ടാകും. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ധ്യാനം ഇംഗ്ളീഷില്‍ ഉണ്ടായിരിക്കും. വിശുദ്ധ വാര കര്‍മങ്ങള്‍: മാര്‍ച്ച് 29: ഓശാന ഞായര്‍, ഏപ്രില്‍ 2: പെസഹാ വ്യാഴം: വൈകിട്ട് 8 മണി: വിശുദ്ധ കുര്‍ബാന. കാല്‍കഴുകല്‍ ശുശ്രൂഷ, ആരാധന.

ഏപ്രില്‍ 3: ദുഃഖവെള്ളി: വൈകിട്ട് 7.30: റീഡിംഗ് ഓഫ് ദി പാഷന്‍, കുരിശിന്റെ വഴി, പ്രദക്ഷണം
ചടങ്ങുകളില്‍ ഷിക്കാഗോ രൂപതയുടെ സഹായ മെതാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മികനായിരിക്കും. ബിഷപ്പായി അഭിഷിക്തനായ ശേഷം ആദ്യമായാണു അദ്ദേഹം റോക്ക് ലാന്‍ഡ് മിഷനിലെത്തുന്നത്.

ദു#ഃഖ ശനി: രാവിലെ പത്തിനു വിശുദ്ധ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും; വൈകുന്നേരം 9:30 നു ഈസ്റര്‍ കുര്‍ബാന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദേവൂസ് അരവിന്ദത്ത് (845) 4909307; തോമസ് ജോര്‍ജ് (845) 5073069; ഏബ്രഹാം തലപ്പിള്ളില്‍ (845) 6424327