എന്‍ബിഎയുടെ സുവനീര്‍ 'പാഞ്ചജന്യം' പ്രസിദ്ധീകരിക്കുന്നു
Tuesday, March 10, 2015 5:06 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ 'പാഞ്ചജന്യം' എന്ന പേരില്‍ ഒരു സുവനീര്‍ ഏപ്രില്‍ 12നു ഞായറാഴ്ച ഗ്ളെന്‍ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണെന്നു പ്രസിഡന്റ് രഘുവരന്‍ നായര്‍ അറിയിച്ചു. സുവനീര്‍ തയാറാക്കുന്നതിനു കുന്നപ്പള്ളില്‍ രാജഗോപാല്‍ ചീഫ് എഡിറ്ററായും ജയപ്രകാശ് നായര്‍ എഡിറ്ററായും ഒരു നല്ല ടീം തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് സെക്രട്ടറി ശോഭ കറുവക്കാട്ട് അറിയിച്ചു. സുനില്‍ നായര്‍, ഗോപിനാഥ് കുന്നത്ത്, ജി.കെ. നായര്‍, ബാബു മേനോന്‍, വനജ നായര്‍ എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ളത്. കെട്ടിലും മട്ടിലും മികച്ചു നില്‍ക്കുന്ന ഒരു സ്മരണിക ആയിരിക്കും പാഞ്ചജന്യം എന്നു ട്രഷറര്‍ പ്രദീപ് മേനോന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍