സിയാറ്റില്‍ കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു
Monday, March 9, 2015 8:17 AM IST
സിയാറ്റില്‍: സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണിന്റെ (ഗഅണ) ഈ വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനുവരി 10നു നടന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളായി വാഷിംഗ്ടണ്‍ മലയാളികളുടെ സമുന്നതിക്കായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഔപചാരികമായ തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്.

1990ല്‍ സ്ഥാപിതമായ ഗഅണ ഇപ്പോള്‍ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഫെബ്രുവരി 28നു നടന്ന ജനറല്‍ ബോഡി സമ്മേളനത്തില്‍ 2015 ലെ സംഘടനാ ഭാരവാഹികള്‍ സ്ഥാനമേറ്റു.

പ്രസിഡന്റ് സന്തോഷ് നായര്‍ നേതൃത്വം വഹിക്കുന്ന പതിനാലംഗ കമ്മിറ്റിയില്‍ ജ്യോതിഷ് നായര്‍ (വൈസ് പ്രസിഡന്റ്), സന്തോഷ് പിള്ള (സെക്രട്ടറി), ഓജസ് ജോണ്‍ (ട്രഷറര്‍), വിശ്വം ചെങ്ങരത്ത് (ജോ. സെക്രട്ടറി), രാജഗോപാലന്‍ മാര്‍ഗശേരി (എക്സ് ഒഫീഷ്യോ), അഖില്‍ സോമനാഥ്, ദിവ്യ ബാലചന്ദ്രന്‍, ജോര്‍ജ് ഡാനിയല്‍, പ്രമോദ് മാഞ്ഞാളി, സന്ധ്യാ രാമഭദ്രന്‍, ഷിബു ബേബി, മീര അനീഷ്, രേഷ്മ മാധുരി എന്നിവരാണ് മറ്റംഗങ്ങള്‍.

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി 'ഉത്സവമേളം 2015' ലൂടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സിയാറ്റില്‍ മലയാളികള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം