ഷിക്കാഗോയില്‍ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിന്
Monday, March 9, 2015 8:17 AM IST
ഷിക്കാഗോ: അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ സ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പത്താമത് വോളിബോള്‍ ടൂര്‍ണമെന്റിന് ഈവര്‍ഷം ഷിക്കാഗോ ആതിഥേയത്വം വഹിക്കും. (ങമശി ഋമ വശഴവ ടരവീീഹ, 2601, ഉലാുലൃെേ ട, ജമൃസൃശറഴല, കഘ)

മാര്‍ച്ച് ഒന്നിന് ബിജോയി നടുപ്പറമ്പിലിന്റെ ഭവനത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ എന്‍.കെ. ലൂക്കോസ് ഫൌണ്േടഷന്റെ പത്താമത് വോളിബോള്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തുന്നതിനുവേണ്ടി ഷിക്കാഗോയിലെ നാനാവിഭാഗങ്ങളില്‍പ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ ആറിന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ പാര്‍ക്ക് റിഡ്ജ് മെയിന്‍ ഈസ്റ് ഹൈസ്കൂള്‍ വോളിബോള്‍ സ്റേഡിയത്തില്‍ എന്‍.കെ. ലൂക്കോസ് ഫൌണ്േടഷന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.

പയസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ ആലോചനാ യോഗത്തില്‍, കേരളത്തില്‍ നിന്നുമുള്ള വോളിബോള്‍ കളിക്കാരെ ടൂര്‍ണമെന്റില്‍ അതിഥികളായി കൊണ്ടുവരുന്നതിന് തീരുമാനിച്ചു.

കഴിഞ്ഞവര്‍ഷങ്ങളില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈവര്‍ഷം നോര്‍ത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു.

മാര്‍ച്ച് 28-ന് (ശനി) വൈകുന്നേരം ആറിന് നടക്കുന്ന കിക്കോഫ് ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ കായിക പ്രേമികളേയും സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് (7800, ണ. ഘ്യീി , ങീൃീിഴ്ൃീീല, കഘ, 60053) ഓഡിറ്റോറിയത്തിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് 1 847 828 5082, സിബി കദളിമറ്റം 1 847 338 8265, ബിജോയി നടുപ്പറമ്പില്‍ 1 847 722 5555. വെബ്: ംംം.ഹൌസീലിെമറൌുമൃമായശഹളീൌിറമശീിേ.ീൃഴ. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം