കാര്‍ത്തികേയന്റെ നിര്യാണത്തില്‍ വിവിധ സംഘടകള്‍ അനുശോചിച്ചു
Monday, March 9, 2015 6:29 AM IST
ജിദ്ദ: കേരള രാഷ്ട്രീയത്തിലെ സൌമ്യ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

അഴിമതിയുടെ കറ പുരളാത്ത, കേരള രാഷ്ട്രീയത്തിലെ അനുകരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രവാസി സാംസ്കാരിക വേദി അനുസ്മരിച്ചു.

പ്രവാസികളോടു മമത കാട്ടിയ ഭരണാധികാരി

ജിദ്ദ: നിലപാടുകളില്‍ ഉറച്ചുനിന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകവും ഭരണാധികാരിയെന്നനിലയില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും പ്രവാസി സമൂഹത്തോടു മമത കാണിക്കുകയും ചെയ്ത നേതാവായിരുന്നു ജി.കാര്‍ത്തികേയനെന്ന് ഗള്‍ഫ് മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍ പാറ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

2001 ല്‍ കാര്‍ത്തികേയന്‍ സിവില്‍ സപ്ളൈസ് മന്ത്രിയായിരിക്കുമ്പോഴാണ് റേഷന്‍ കാര്‍ഡില്‍ പ്രവാസികളുടെ പേര് ചേര്‍ക്കുന്നതിനു നടപടി കൈക്കൊണ്ടതെന്നും പാസ്പോര്‍ട്ട് അല്ലാതെ മറ്റു ഔദ്യോഗിക രേഖകള്‍ ഒന്നുമില്ലാത്ത പ്രവാസി സമൂഹത്തിന് ഇത് വലിയ ഗുണമാണ് ഉണ്ടാക്കിയതെന്നും പ്രവാസികള്‍ എന്നും കൃതജ്ഞതയോടെ സ്മരിക്കുമെന്നും അദ്ദഹം പറഞു.

നവോദയ മക്ക ഏരിയ കമ്മിറ്റി അനുശോചിച്ചു

മക്ക: കേരള നിയമസഭ സ്പീക്കറും മുന്‍ മന്ത്രിയുമായ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ നവോദയ മക്ക ഏരിയ കമ്മിറ്റി അനുശോചിച്ചു. മാന്യനും സൌമ്യനും സംശുദ്ധനുമായ പൊതു പ്രവര്‍ത്തകനെയാണ് ജി. കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്ന് നവോദയ മക്ക ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.കെ.മൊയ്തീന്‍ കോയ പുതിയങ്ങാടിയും സെക്രട്ടറി കെ.എച്ച്. ഷിജു പന്തളവും സന്ദേശത്തില്‍ പറഞ്ഞു.

നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി പ്രസിഡന്റ് ശശിധരന്‍നായരും സെക്രട്ടറി സാബു വെളിയവും അനുശോചിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനാകേഷ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ജലീല്‍ ഉച്ചാരകടവും സെക്രട്ടറി കെ.എച്ച്. ഷിനു പന്തളവും അനുശോചിച്ചു.

ഒഐസസി വെസ്റേണ്‍ റിജണല്‍ കമ്മിറ്റി അനുശോചിച്ചു

ജിദ്ദ: ആദര്‍ശ രാഷ്ട്രീയത്തിന്റെ കര്‍ക്കശ ഭാവവും സൌെമ്യതയുടെ മാതൃകയുമായി കേരളിയ പൊതു സമുഹത്തില് നിറസാനിധ്യമായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില് ആഘാതമായ ദുഃഖം രേഖപെടുത്തുന്നുവെന്നു ഒഐസിസി വെസ്റേണ്‍ റിജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ സന്ദേശത്തില്‍ പറഞ്ഞു. കെഎസ്യു, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് പദവി, കോണ്‍ഗ്രസ് സംഘടന പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങള്‍ വഹിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് ജി.കെ.

ജിദ്ദ ഒഐസിസിയുമായി അദേഹത്തിനു ആത്മ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കമ്മിറ്റിയുടെ അബ്ദുറഹ്മാന്‍ സാഹിബ് ആവാര്‍ഡ് തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ തെന്നല ബാലകൃഷ്ണന് പിള്ളക്ക് സമ്മാനിച്ച ചടങ്ങില്‍ അദ്ദേഹവും സംബന്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിയാദില്‍ വന്നവിവരം അറിഞ്ഞു ജിദ്ദയിലേയ്്ക്ക് ക്ഷണിച്ചപ്പോള്‍ പിന്നീടു വരാമെന്ന് വാക്ക് തന്നിരുന്നു. ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്രയ്ക്ക് തുടക്കമിട്ട അദേഹത്തിന്റെ ആദര്‍ശവും ശൈലിയും ജിവിതത്തില്‍ പകരുവാനും അചഞ്ചല കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദേഹത്തിന്റെ ശൈലി പിന്തുടരുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മതേതര ചേരിക്ക് ഏറ്റവും അധികം ഭീഷണി നേരിടുന്ന സമയത്ത് ജി.കെയുടെ വിയോഗം തിരാനഷ്ടമാണ്. അനുശോചക സുചകമായി ഒരാഴ്ചത്തെ ഒഐസിസിയുടെ ജിദ്ദ കമ്മിറ്റിയുടെ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍