ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കുവൈറ്റ് ഒഐസിസി അനുശോചിച്ചു
Monday, March 9, 2015 6:26 AM IST
കുവൈറ്റ്: കേരള രാഷ്ട്രീയത്തിലെ സൌമ്യനായ വ്യക്തിത്വമായിരുന്നു അന്തരിച്ച നിയമസഭാസ്പീക്കര്‍ ജി. കാര്‍ത്തികേയനെന്നു കുവൈറ്റ് ഒഐസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ വക്താവിനെയാണു ജി. കാര്‍ത്തിയേകന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്നും നികത്താനാവാത്ത തീരാനഷ്ടത്തിന്റെ ദുഃഖത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനോടൊപ്പം കുവൈത്ത് ഒഐസിസിയും പങ്കുചേരുന്നതായും കുവൈറ്റ് ഒഐസിസിയുടെ ദേശീയകമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയും ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചനും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍