റോക്ക്ലാന്റ് ക്നാനായ സെന്ററില്‍ റവ ഡോ. റോയി പുലിയുറുമ്പില്‍ നയിക്കുന്ന ധ്യാനം
Monday, March 9, 2015 4:47 AM IST
ന്യൂയോര്‍ക്ക്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ മിഷന്റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 20 വെള്ളിയാഴ്ച (വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ), മാര്‍ച്ച് 21ന് ശനിയാഴ്ച (രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ), മാര്‍ച്ച് 22ന് ഞായറാഴ്ച (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ) നടത്തപ്പെടുന്നതാണ്. റവ. ഡോ. റോയി പുലിയുറുമ്പില്‍ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കും.

വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന ഈ ധ്യാനം ദൈവവചനം കൊണ്ട് നമ്മെ ശുദ്ധീകരിക്കാനും, നവീകരിക്കാനുമുള്ള അവസരമായി കരുതി ഇതില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. മാര്‍ച്ച് 22ന് ഞായറാഴ്ച വൈകുന്നേരം നാലിനു വി. യൌസേഫ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ കുര്‍ബാനയോടുകൂടി ധ്യാനം സമാപിക്കുന്നതാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി ഇംഗ്ളീഷില്‍ 'ജീസസ് യൂത്ത്' നടത്തുന്ന ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. റെനി കട്ടേല്‍ (847 312 7555), സിബി മണലേല്‍ (845 727 3019), ഫിലിപ്പ് ചാമക്കാല (203 434 3253), ട്രേസി മണിമല (845 558 7004), രാജു മങ്ങാട്ടുതുണ്ടത്തില്‍ (ഐകെസിസി റെപ്) 845 215 5491. സ്ഥലം: 400 ണകഘഘഛണ ഏഞഛഢഋ ഞഛഅഉ, ടഠഛചഋഥ ജഛകചഠ, ചഥ 10980.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം