കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, March 7, 2015 5:38 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫിന്റ്റാസ് എ മഹബുള്ളസി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഹബുള്ളയില്‍ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേരത്തേ രജിസ്റര്‍ ചെയ്ത യൂണിറ്റ് പരിധിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കരുമടക്കം 200 ഓളം പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി.

ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിന്റ്റാസ്എ യൂണിറ്റ് കണ്‍വീനര്‍ ജയന്‍ ഓച്ചിറ സ്വാഗതവും മഹബുള്ളസി കണ്‍വീനര്‍ കെ.ജെ. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിനു നേതൃത്വം നല്‍കിയ ഡോ. ആന്‍സി ആനന്ദ്, പരാമെഡിക്കല്‍ ടീം അംഗങ്ങളായ ജയ്സണ്‍ മാത്യു, അനീഷ്, എല്‍ദോ ജോണ്‍, സുബിന്‍ വര്‍ഗീസ്, സാം പി.മാത്യു, ജോസ്പോള്‍ ജയിംസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ട്രഷറര്‍ അനില്‍ കുക്കിരി, ഷാജു ഹനീഫ്, റോയനെല്‍സണ്‍, മൈക്കല്‍ ജോണ്‍സണ്‍, ജിജോ ഡൊമിനിക്, രഞ്ജിത് എം. സുധാകരന്‍ എന്നിവര്‍ കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍