ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Saturday, March 7, 2015 5:38 AM IST
കുവൈറ്റ് സിറ്റി: കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാല വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്തെന്നും പക്ഷപാതമില്ലാതെ നിയമസഭാ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ കഴിയുമെന്നും തെളിയിച്ച മികച്ച സ്പീക്കര്‍മാരില്‍ ഒരാളായിരുന്നു കാര്‍ത്തികേയന്‍ എന്നും കല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റെ ഇടപെടല്‍ രീതികൊണ്ടുതന്നെ വേറിട്ടുനിന്ന വ്യക്തിത്വത്തിനു ഉടമയായിരുന്നു ജി.കാര്‍ത്തികേയനെന്നും അനുശോചന സന്ദേശത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍