ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാളസില്‍ മാര്‍ച്ച് 21 ന്
Friday, March 6, 2015 11:28 PM IST
ഡാളസ്: അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ളസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം കേരള വോളിബോള്‍ ക്ളബ് ഓഫ് നോര്‍ത്ത് ടെക്സാസ് (ഡാളസ് സ്ട്രേക്കേഴ്സ്) നടത്തുന്ന 17-മത് ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 21 ന് ശനിയാഴ്ച ഡാളസില്‍ നടക്കും.

ഇര്‍വിംഗിലുള്ള സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററില്‍ രാവിലെ മുതലാണ് മത്സരങ്ങള്‍. കാണികള്‍ക്ക് പ്രവേശനം സൌജന്യമാണ്. ബഫല്ലോ , ന്യൂയോര്‍ക്ക്, താമ്പാ, ഹൂസ്റണ്‍, താമ്പ, ഒക്കലഹോമ, ഡാളസ് എന്നിവടങ്ങളില്‍ നിന്നായി ടീമുകള്‍ പങ്കെടുക്കും. കായികപ്രേമികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സേവ്യര്‍ ഫിലിപ്പ് (214) 629 7355, ഷിബു ഫിലിപ്പ് (214) 603 5153, സണ്ണി സിറിയക് (214) 663 5485, സുനില്‍ എം വര്‍ഗീസ് (214) 543 7556, തങ്കച്ചന്‍ ജോസഫ് (972) 746 3435, ജിനു ജോസഫ് (347) 241 2032.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍