സാഹിത്യസല്ലാപം: 'മലയാളി സംഘടനകള്‍' ചര്‍ച്ച മാര്‍ച്ച് ഏഴിന്
Friday, March 6, 2015 8:47 AM IST
ഡാളസ്: മാര്‍ച്ച് ഏഴിന് (ശനി) സംഘടിപ്പിക്കുന്ന എണ്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'മലയാളി സംഘടനകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുന്നു.

വിവിധ മലയാളി സംഘടനകളുമായി അടുത്തു പ്രവര്‍ത്തിച്ച് പരിചയമുള്ളതും ന്യൂയോര്‍ക്ക് നിവാസികളായ മലയാളികള്‍ക്കു സുപരിചിതനും സഹൃദയനും കവിയുമായ മോന്‍സി കൊടുമണ്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും ഏവരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി ഏഴിനു(ശനി) സംഘടിപ്പിച്ച എണ്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ?' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. ടാമ്പായിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റവ. പി.വി. ചെറിയാനാണു വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. സരസവും വിജ്ഞാനപ്രദവുമായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകമാസകലം അഴിമതിയും അക്രമവും വര്‍ധിച്ചു വരുന്നതായും ഇത് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീക്ഷണിയുയര്‍ത്തിയിരിക്കുകയാണെന്നും ചിലര്‍ വാദിച്ചു. അഴിമതി തങ്ങളുടെ ജന്മാവകാശമാണെന്നും അത് ആരും ചോദ്യംചെയ്യാന്‍ പാടില്ലെന്നുമാണ് പലരുടയും നിലപാട്. ഇത് ഗൌരവമേറിയ ഒരു പ്രശ്നംതന്നെയാണ്. പ്രമുഖ വ്യക്തികളുടെ പേരില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും അവരുടെ ജീവിത ശൈലികളെക്കുറിച്ചും ചര്‍ച്ച നടത്തി.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രഫ. എം.ടി. ആന്റണി, റവ. ഡോ. മര്‍സലിന്‍ ജെ. മോറിസ്, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, രാജു തോമസ്, സുനില്‍ മാത്യു വല്ലാത്തറ, എ.സി. ജോര്‍ജ്, അലക്സ് കോശി വിളനിലം, ഈശോ ജേക്കബ്, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജോണ്‍ തോമസ്, ജേക്കബ് തോമസ്, ബാബു തെക്കേക്കര, വര്‍ഗീസ് ഏബ്രഹാം സരസോട്ട, എന്‍.എം. മാത്യു, പി.പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം ചര്‍ച്ചയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി ശ്രോതാക്കളും പങ്കെടുത്തു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍നിന്ന് 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.

ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.