റാന്നി സ്വദേശിസംഗമം ഏപ്രില്‍ 18ന്
Friday, March 6, 2015 5:07 AM IST
ഡാളസ്: റാന്നിയിലെ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വര്‍ഷത്തെ സമ്മേളനം ഏപ്രില്‍ 18നു (ശനിയാഴ്ച) നടത്താന്‍ തീരുമാനിച്ചു. മേരി ഹെഡ്സ് കാര്‍റ്റെര്‍ പാര്‍ക്കിലാണ് (ങമ്യൃ ഒലമറ ഇമൃലൃേ ജമൃസ മിറ ഗശറ ഇീൃൃമഹ 2320 ഒലമറ ഘമില, ഇമൃൃീഹഹീി, ഠത 75006 ) കൂട്ടായ്മ ചേരുക.

ഏപ്രില്‍ 18നു രാവിലെ പത്തു മുതല്‍ രണ്ടു വരെയാണു റാന്നി സ്വദേശി സംഗമം ക്രമീകരിച്ചിരിക്കുന്നത്. ജാതിമതഭേദമെന്യെ നടക്കുന്ന ഈ സംഗമത്തില്‍ ഡാളസിലുള്ള റാന്നി നിവാസികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റര്‍ കെ.ഐ. കോരുത് കിടങ്ങിനേത്ത് :4696561990, സുഭാഷ് മാത്യു പനവേലില്‍ 4698770130, ഷിജു എബ്രഹാം വടക്കേ മണ്ണില്‍ 2149293570, എബി കാരക്കാട് ചെറുവഴക്കുന്നേല്‍ 2147274684, രാജുപിള്ള പുതുപറമ്പില്‍ 4699959828, എസ്.പി. ജയിംസ് കപ്പാമൂട്ടില്‍ 2143346962, പാസ്റര്‍ വര്‍ഗീസ് തടത്തില്‍ 4694875236, സാമുവേല്‍ തോമസ് മന്താനത്തു 4698924624.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ