രക്തസാക്ഷി പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു
Thursday, March 5, 2015 6:07 AM IST
കുവൈറ്റ്: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ ഓര്‍മക്കായി 'അല്‍ ഷഹീദ് പാര്‍ക്ക്' ശര്‍ഖില്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. നേരത്തെയുണ്ടായിരുന്ന അല്‍ ഹിസാം അല്‍ അക്തര്‍ പാര്‍ക്ക് നവീകരിച്ചാണു പുതിയ പേരില്‍ രാജ്യത്തിനു സമര്‍പ്പിച്ചത്. 22,0000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ മ്യൂസിയം, ജലധാര, ഓപ്പണ്‍ തിയേറ്റര്‍, പക്ഷി സങ്കേതം തുടങ്ങിയ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍