ഭദ്രാസന ക്ളേര്‍ജി റിട്രീറ്റ് മാര്‍ച്ച് 14 ന
Thursday, March 5, 2015 5:59 AM IST
ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദികസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ വൈദികര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി അര്‍ധദിന ധ്യാനയോഗം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 14നു(ശനി) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് 12.10 വരെ ലോംഗ് ഐലന്‍ഡ് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിലാണ് (858 ഞീീല്െലഹ ട.എൃമിസഹശി ടൂൌമൃല, ചഥ11010) ധ്യാനയോഗം നടക്കുന്നത്.

കണ്ടനാട് ഭദ്രാസനാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ധ്യാനയോഗം നയിക്കും. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ (വൈദിക സെക്രട്ടറി) 203 508 2690, റവ. ഡോ. സി. കെ. രാജന്‍ (ഇടവക വികാരി) 718 761 3521.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍