പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി
Thursday, March 5, 2015 5:58 AM IST
ന്യൂയോര്‍ക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) ഓവര്‍സീസ് സിറ്റി സണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സിറ്റിസണ്‍ഷിപ്പ് അമന്റ്മെന്റ് ബില്‍ മാര്‍ച്ച് നാലിനു(ബുധന്‍) രാജ്യസഭ പാസാക്കിയതോടെ പാര്‍ലമെന്റില്‍ ഇരുസഭകളുടേയും അംഗീകാരം ബില്ലിനു ലഭിച്ചു.

തിങ്കളാഴ്ചയാണു ലോക്സഭ ബില്‍ പാസാക്കിയതിനുശേഷം രാജ്യ സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ബില്‍ പാസായതോടെ 1955ലെ സിറ്റിസണ്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പിഐഒ കാര്‍ഡ് ആജീവനാന്ത വീസയാണെന്ന് അംഗീകരിച്ചുകൊണ്ട് ജനുവരിയില്‍ ഇറങ്ങിയ ഓര്‍ഡിന്‍സിന് ഇതോടെ നിയമപ്രാബല്യമായി.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പിഐഒ കാര്‍ഡുടമകള്‍ക്കു ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഒസിഐക്കാര്‍ക്കും ലഭ്യമാകും.

ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശിക പോലീസ് സ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധന ബില്‍ നിയമമായതോടെ ഇല്ലാതായി. പ്രവാസി മലയാളികളുടെ ദീര്‍ഘകാലമായുളള ആവശ്യം അംഗീകരിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്െടന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍