ചെളേളത്ത് വലിയ കാലയില്‍ തോമസ് നിര്യാതനായി
Thursday, March 5, 2015 4:55 AM IST
ഡാളസ്: കുമ്പനാട് നെല്ലിമല ചെളേളത്ത് വലിയ കാലയില്‍ പരേതരായ തോമസിന്റേയും അന്നമ്മയുടേയും മകന്‍ തോമസ് (തങ്കച്ചന്‍-68) ഡാളസില്‍ നിര്യാതനായി. ഭാര്യ ഡെയ്സി തോമസ് കുമ്പനാട്ട് മറ്റത്ത് കുടുംബാംഗം.

മക്കള്‍ : പരേതനായ നോബിള്‍ തോമസ്, മേബിള്‍ തോമസ്. മരുമക്കള്‍: സുനു നോബിള്‍ തോമസ്, ബെറ്റ്സി മേബിള്‍ തോമസ്.

പൊതുദര്‍ശനം മാര്‍ച്ച് ആറാം തീയതി വെളളിയാഴ്ച വൈകിട്ട് ആറു മുതല്‍ നോര്‍ത്ത് ഡാളസ് ചര്‍ച്ച്, റിച്ചാര്‍ഡ്സണില്‍. സംസ്കാരശുശ്രൂഷ : മാര്‍ച്ച് ഏഴിനു ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു നോര്‍ത്ത് ഡാളസ് ചര്‍ച്ച്, 1310 ലോറി ഡ്രൈവ്-റിച്ചാര്‍ഡ്സണിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കോരുത് : 469 579 9941, ഷൈന്‍ ഐപ് : 469 867 3256

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍