എബിസി കാര്‍ഗോ ട്രോഫി റിഫ പ്രീമിയര്‍ ലീഗി}ു തുടക്കമായി
Wednesday, March 4, 2015 6:37 AM IST
റിയാദ്: ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എബിസി കാര്‍ഗോ ട്രോഫി മൂന്നാമതു റിഫ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റി}ു റിയാദില്‍ തുടക്കമായി.

വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവുമായി അസീസിയ ഫ്ളഡ്ലൈറ്റ് സ്റേഡിയത്തിലാണു മത്സരങ്ങള്‍. രാവിലെ നടന്ന മത്സരങ്ങളില്‍ എ ഡിവിഷനില്‍ റോയല്‍ റിയാദ് സോക്കര്‍ റെയിന്‍ബോ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനും ബി ഡിവിഷനില്‍ സുലൈ എഫ്സി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പയ്യന്നൂര്‍ സൌഹൃദവേദിയേയും ഒബയാര്‍ എഫ്സി 2-1}ു സോക്കര്‍ സ്പോര്‍ട്ടിംഗി}യും പരാജയപ്പെടുത്തി. സ്പോര്‍ട്ടിംഗ് കേരളയും ചാലഞ്ചേഴ്സ് എഫ്സി യും തമ്മില്‍ നടന്ന മത്സരം ഓരോ ഗോള്‍ അടിച്ചു സമനിലയില്‍ പിരിഞ്ഞു.

വൈകുന്നേരം എ ഡിവിഷനില്‍ യൂത്ത് ഇന്ത്യ ഇലവന്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ലാന്റേണ്‍ എഫ്സി യേയും യുണൈറ്റഡ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളി}ു യൂത്ത് ഇന്ത്യ സോക്കറിനേയും പരാജയപ്പെടുത്തി. ബി ഡിവിഷനില്‍ കേരള ഇലവന്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഐഎഫ്എഫ് എഫ്സി ടീമിനേയും റിയന്‍ കേരള ടീം 3-0 ന് പയ്യന്നൂര്‍ സൌഹൃദവേദിയെയും പരാജയപ്പെടുത്തി.

എബിസി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുള്‍ ഖാദര്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, റഹ്മാന്‍ ചെറുവാടി, അലവി ഹാജി പാട്ടശേരി, അബ്ദുള്ള വല്ലാഞ്ചിറ, ദേവന്‍ പത്തിരിപ്പാല, ബഷീര്‍ ചേലേമ്പ്ര, ഹനീഫ കൊച്ചി, ജലീല്‍ അരീക്കോട്, അബ്ദുള്‍ മജീദ്, ഹൈദ്രോസ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. മുജീബ് ഉപ്പട, കബീര്‍ വല്ലപ്പുഴ, അബ്ദുള്ള അരീക്കോട്, ഹംസ തൃക്കടീരി, ജംഷി കോഴിക്കോട്, ബര്‍ക്കത്ത് നരിപ്പറ്റ, നൌഷാദ് വാണിയമ്പലം, ഹംസക്കോയ പെരുമുഖം, നൌഷാദ് വാണിയമ്പലം തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍