എന്‍എഫ്ഐഎ കണ്‍വന്‍ഷന്‍ മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ലോസ്ആഞ്ചലസില്‍
Wednesday, March 4, 2015 4:03 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളെയെല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ (എന്‍എഫ്ഐഎ) പതിനെട്ടാമത് ദേശീയ ദ്വിവത്സര കണ്‍വന്‍ഷന്‍ മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ലോസ്ആഞ്ചലസിലുള്ള സിരിറ്റോസ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും.

ഇന്ത്യയില്‍നിന്നു മന്ത്രിമാര്‍, ദേശീയ നേതാക്കള്‍, അമേരിക്കയില്‍നിന്നു സെനറ്റര്‍മാര്‍, മറ്റു ഗവണ്‍മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി സതീശന്‍ നായര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ നടത്തിപ്പിലേക്കായി അശോക് മദാന്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രസിഡന്റ് സോഹന്‍ ജോഷി, സെക്രട്ടറി സതീശന്‍ നായര്‍, ട്രഷറര്‍ അനില്‍ പിള്ള, ചെയര്‍മാന്‍ ലാല്‍ മോട്ട് വാനി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം