സീറോ മലബാര്‍ ഇടവകകളുടെ കലാമാമാങ്കത്തിന് ശനിയാഴ്ച ഹൂസ്റണില്‍ തിരിതെളിയും
Tuesday, March 3, 2015 4:34 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ കലയുടെ കേളികൊട്ട് ഉണരുകയാണ്. ടെക്സാസ് ഒക്കലഹോമ റീജിയണിലെ സീറോ മലബാര്‍ ഇടവകകളിലെ കലാകാരന്മാര്‍ മാര്‍ച്ച് 7, 8 (ശനി , ഞായര്‍) ദിവസങ്ങളില്‍ ഹൂസ്റണില്‍ ഒത്തുകൂടുന്നു.

ഐപിറ്റിഎഫ് 2015 (ഇന്റര്‍ ടാലെന്റ്റ് പാരിഷ് ഫെസ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലാമാമാങ്കത്തിനു ഹൂസ്റന്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവകയാണ് ഈ വര്‍ഷം ആതിഥ്യം വഹിക്കുക. മാര്‍ച്ച് 7, 8 തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മുന്നൂറില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ദൃശ്യവിരുന്നില്‍ കാണികളായിത്തന്നെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൊപ്പേല്‍, ഗാര്‍ലാന്‍ഡ്, ഒക്കലഹോമ, സാന്‍അന്റോണിയോ, ഹൂസ്റണ്‍, പേര്‍ലാന്‍ഡ്, ഓസ്റിന്‍ , മക്കാലാന്‍ എന്നീ ഇടവകകളാണ് പ്രധാനടീമുകള്‍.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട് കലയുടെ ഉത്സവത്തിന് തിരി കൊളുത്തും. ജഗ്ദല്‍പുര്‍ രൂപതയുടെ മെത്രാന്‍ മാര്‍. ജോസഫ് കൊല്ലമ്പറമ്പിലിന്റെ സാനിദ്ധ്യം കലോത്സവത്തിന് ചാരുതയേകും.

കഴിഞ്ഞ മൂന്നുമാസമായി ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ആറു കമ്മറ്റികളാണ് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍