സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് എട്ടിനും ന്യൂയോര്‍ക്കില്‍ 15നും
Monday, March 2, 2015 8:22 AM IST
ന്യൂയോര്‍ക്ക്: സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിക്കുന്ന സമ്മേളനശ്രേണിയിലെ മൂന്നാമത് യോഗം മാര്‍ച്ച് എട്ടിന് ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ (1009 ഡിൃൌവ അ്ല. ജവശഹമറലഹുവശമ, ജ അ 19111) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ നടക്കും. ഈ ഏരിയയിലെ തൊണ്ണൂറോളം സീനിയേഴ്്സും അവരുടെ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

15ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ന്യൂയോര്‍ക്ക്, സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണു നാലാമതു സമ്മേളനം. നൂറോളം പേര്‍ ഇവിടെയും പങ്കെടുക്കുമെന്നാണു പ്രതീക്ഷ.

വിവരങ്ങള്‍ക്ക്: ഫാ. എം.കെ. കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി) 201 681 1078,

ഫിലിപ്പോസ് ഫിലിപ്പ് 845 642 2060.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍