കല കുവൈറ്റ്, ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Monday, March 2, 2015 8:14 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ് നോര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫഹഹീല്‍ മേഖലയിലെ യൂണിറ്റുകളിലെ ചെസ് താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ നടന്ന മത്സരങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് സെക്രട്ടറി, ജോജി ഡൊമനിക്, ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ്, ട്രഷറര്‍ അനില്‍ കൂക്കിരി, യൂണിറ്റ് കണ്‍വീനര്‍ ജയകുമാര്‍, സജീവ് ഏബ്രഹാം, സലീല്‍ ഉസ്മാന്‍, സുദര്‍ശനന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരുപതോളം മത്സരാര്‍ഥികള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫഹഹീല്‍ ഈസ്റ് യൂണിറ്റിലെ ഷാജഹാന്‍ ചാമ്പ്യനായി മംഗഫ് നോര്‍ത്ത് യൂണിറ്റിലെ മനോജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങള്‍ നിയന്ത്രിച്ച അനില്‍കുമാറിന് കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് കലയുടെ ഉപഹാരം കൈമാറി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മാര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍