എംഐഎഫ്സി ജേഴ്സി പ്രകാശനം ചെയ്തു
Monday, March 2, 2015 4:19 AM IST
മക്ക: ഇശല്‍ മക്കയുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച മക്ക ഇന്ത്യന്‍ ഫുട്ബോള്‍ ക്ളബിന്റെ ജേഴ്സി മുഖ്യ രക്ഷാധികാരി കുഞ്ഞുമോന്‍ കാകിയ ക്ളബ് ക്യാപ്റ്റന്‍ ഫാറൂഖിനു നല്‍കി പ്രകാശനം ചെയ്തു .കെ.എം.ബി. ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മുജീബ് പൂക്കോട്ടൂര്‍ ഉല്‍ഘാടനം ചെയ്തു .സലിം കൊണ്േടാട്ടി, ഷാനിയാസ് കുന്നിക്കോട് ,ശിഹാബ് ഉമ്മാട്, റഹൂഫ് ആലുവ, ആബിദ് മൊരയൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന കലാ നിശയില്‍ ഗായകന്‍ കൊച്ചിന്‍ ഇസ്മയില്‍ ,കാസിം കുറ്റ്യാടി, റഷീദ് വയനാട് നജീബ് മടവൂര്‍ റാഫി ചേളന്നൂര്‍ ,ആശിര്‍ കൊല്ലം, നസ്രു, ബാവ ജഹനര ,അല്ലു, നൌഷാദ് കോഴിക്കോട്, റന നജീബ്, നുസ്രത്ത് മജീദ്, ഉനൈസ് കൊടുവള്ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സുല്‍ഫി ഉമ്മാട്, മുജീബ് ഇലാഫ്,കുഞ്ഞി മടവൂര്‍, നവാസ് ഉമ്മാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. മജീദ് പലസ്തീന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍