ഉംറ യാത്രക്കാരി വിമാനത്തില്‍ മരിച്ചു
Monday, March 2, 2015 4:18 AM IST
ജിദ്ദ: ഉംറ നിര്‍വഹിച്ചു മടങ്ങുതിനിടെ കണ്ണൂര്‍ ആനയിടുക്ക് ബാപ്പിക്കാന്റവിട പരേതനായ ഹുസൈന്റെ ഭാര്യ റംലത്ത് (62) വിമാനത്തില്‍ മരിച്ചു. ജിദ്ദയില്‍നിന്നു സൌദിയ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുന്നതിനു വിമാനത്തില്‍ കയറി ഇരിക്കുമ്പോഴായിരുന്നു മരണം. പിന്നീട് മൃതദേഹം ഇറക്കിയ ശേഷമാണു വിമാനം യാത്ര പുറപ്പെട്ടത്. മകള്‍ സാജിദയൊടൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയിരുന്നത്. മാതാവിന്റെ മരണ വിവരമറിഞ്ഞ് ബുറൈദയിലുള്ള മകന്‍ റംസില്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റു മക്കള്‍: റമീസ്, ഫാസില, നിഷാദ, ഷമീന. മരുമക്കള്‍: സിദ്ദീഖ്, ഫര്‍സാന, ആഷിഖ്, അബ്ദു. മജീദ്, മഹറൂഫ്, ഷംന. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍