കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു
Monday, March 2, 2015 4:18 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.കെ. മുഹമ്മദ് അധ്യക്ഷനായിരുന്നു. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജന. സെക്രട്ടറി ബി.പി. ഫാറൂഖിനെ യോഗം അനുസ്മരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു.പി. മുസ്തഫ, പി.വി അബ്ദുറഹ്മാന്‍, കെ.പി മമ്മി, യാക്കൂബ് തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു. സംഘടന, സംഘാടനം എന്ന വിഷയത്തില്‍ ശരീഫ് സാഗര്‍ ക്ളാസ് എടുത്തു. മുഹമ്മദ് മണ്ണേരി, കെ.ടി മുഹമ്മദ് കുഞ്ഞി, ഷാനവാസ് ആറളം, എന്‍.എന്‍. നാസര്‍, മുക്താര്‍ പി.ടി.പി, നൌഷാദ് മാങ്കടവ്, റഷീദ് കെ, മെഹബൂബ്. വി, റാഷിദ് മടക്കര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ഷാഷിം നീര്‍വേലി സ്വാഗതവും എന്‍.എ. മുനീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍