മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: കല കുവൈറ്റ്
Monday, March 2, 2015 4:17 AM IST
കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന വൈവിധ്യം ഉയര്‍ത്തിപ്പിടിക്കാന്‍ നാം ഓരോത്തരും ജാഗരൂകരായിക്കണമെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) 'വര്‍ഗീയതയും വര്‍ത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സംവാദം പ്രവാസിസമൂഹത്തോട് അഭ്യര്‍ഥിച്ചു.

അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. 'വര്‍ഗീയതയും വര്‍ത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തെ അധികരിച്ചു നടന്ന സംവാദത്തില്‍ കണ്ണന്‍ ദിപിന്‍ വിഷയമവതരിപ്പിച്ചുകൊണ്ടു മുഖ്യ പ്രഭാഷണം നടത്തി. കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂരിന്റെ അധ്യക്ഷത്തില്‍ നടന്ന ചടങ്ങില്‍ സാം പൈനുംമൂട് മോഡറേറ്ററായി. തുടര്‍ന്നു നടന്ന സംവാദത്തില്‍ ഇടപെട്ടുകൊണ്ട് അബ്ദുല്‍ ഫത്തതയ്യില്‍, ജേക്കബ് ചണ്ണപ്പേട്ട, അബ്ദുല്‍ റഹിം, രാജീവ് ജോണ്‍, സുരേഷ് മാസ്റര്‍, സലാം കളനാട്, ബഷീര്‍ബാത്ത, ടി.വി. ഹിക്മത്ത്, ജെ. ആല്‍ബര്‍ട്ട്, ഷാജു വി.ഹനീഫ്, സത്താര്‍ കുന്നില്‍, എന്നിവര്‍ സംസാരിച്ചു. മേഖല സെക്രടറി സി.കെ. നൌഷാദ് സ്വാഗതമാശംസിച്ച പരിപാടിക്കു മേഖലാ കമ്മിറ്റിയംഗം നിസാര്‍ കെ.വി. നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍