ബ്രോങ്ക്സ് ക്നാനായ കാത്തലിക് മിഷനില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍
Monday, March 2, 2015 4:13 AM IST
വെസ്റ്ചെസ്റര്‍: ബ്രോങ്ക്സ് മിഷന്‍ സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും വിശുദ്ധ യൌസേപ്പിതാവിന്റെ നാമം സ്വീകരിച്ച മിഷന്റെ രണ്ടാമത് തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുവാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. 13 പ്രസുദേന്തിമാര്‍ നേതൃത്വം നല്കുന്ന രണ്ടാമതു തിരുനാളാണു യോങ്കേഴ്സില്‍ ആഘോഷിക്കുന്നത്.

മാര്‍ച്ച് എട്ടിനു വൈകുന്നേരം 4.45നു ലദീഞ്ഞോടുകൂടി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്കു ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട് കാര്‍മികത്വം വഹിക്കും. പ്രദക്ഷിണവും അതിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടതല്‍ വിവരങ്ങള്‍ക്ക്: മിഷന്‍ ഡയറക്ടര്‍ റവ.ഫാ. റെന്നി കട്ടേല്‍ (847 312 7555).

അഡ്രസ്: ട ഉലിശ ജമൃശവെ, 470 ഢമി ഇീൃഹേമിറ ജമൃസ അ്ല, ഥീിസലൃ, ചഥ 10705.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം