ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റ് 2015: വെബ് സൈറ്റ് ലോഞ്ച് ചെയ്തു
Wednesday, February 25, 2015 10:02 AM IST
ന്യൂജേഴ്സി: ഇന്ത്യയിലെ വോളിബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ നടത്തുന്നു.

ഇതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട വെബ്സൈറ്റിന്റെ ലോഞ്ചിംഗ് പ്രോഗ്രാം ഞായറാഴ്ച വൈകിട്ട് ബര്‍ഗെന്‍ഫീല്‍ഡില്‍ നടന്നു. ജോയ് ചാക്കപ്പന്‍ നയിച്ച ചടങ്ങ് ബാബു അച്ചന്റെ പ്രാര്‍ഥനയോടുകൂടി ആരംഭിച്ചു. കേരള സമാജം പ്രസിഡന്റ് ബോബി തോമസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പ്രോഗ്രാം കോഓര്‍ഡിനേര്‍ ജെംസണ്‍ കുര്യാക്കോസ് പ്രസംഗിച്ചു.

പ്രോഗ്രാം ചെയര്‍മാന്‍ ജിബി തോമസ് എല്ലാ മലയാളികളെയും സ്പോര്‍ട്സ് പ്രേമികളെയും ടൂര്‍ണമെന്റിലെക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ദിലീപ് വര്‍ഗീസ് ഔദ്യോഗികമായി വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ചേംബര്‍ ഓഫ് കോമേഴ്സിനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടക്കല്‍, ഗോപിനാഥന്‍ നായര്‍, അലക്സ് ജോണ്‍, അശ്വമേധം മധു രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രമുഖ സംഘടനയായ ഫൊക്കാനയ്ക്കുവേണ്ടി പോള്‍ കറുകപ്പള്ളി, ജോയ് ചാക്കപ്പന്‍, ലൈസി അലക്സ്, മാധവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സൈമണ്‍ ടി. ജോര്‍ജിന്റെ (സ്റെര്‍ലിംഗ് സീഫുഡ്) നേതൃത്വത്തില്‍ ഒരു വലിയ ടീം ന്യൂയോര്‍ക്കിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു,

റോക്ക്ലാന്‍ഡ് സോള്‍ജിയേഴ്സിനുവേണ്ടി സുനു കോശി, ജോയ് ഫ്രാന്‍സിസ്, മാത്യു ഫ്രാന്‍സിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് ടൂര്‍ണമെന്റിനുള്ള എല്ലാ സഹായവും വാഗ്ദാനവും ചെയ്തു,

ഏഷ്യാനെറ്റ് യുഎസ്എക്കുവേണ്ടി ഡയറക്ടര്‍ രാജു പള്ളത്ത്, ഷിജോ പൌലോസ് മലയാളം ഐപിടിവിക്കുവേണ്ടി സുനില്‍ ട്രൈസ്റാര്‍ എന്നിവരും പങ്കെടുത്ത് പിന്തുണ അറിയിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോയ് പണിക്കര്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ഹരികുമാര്‍ രാജന്‍, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു. സിറിയക് കുര്യന്‍, മനോജ് കൈപ്പള്ളില്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഫാ. റെജി പോള്‍, അരുണ്‍ തോമസ്, ദേവസി പലാട്ടി (കെസിഎഫ്), ജോണ്‍ സഖറിയ, ജിനു തര്യന്‍ (ബിഒകെ), സോണി സെബാസ്റ്യന്‍ (ജിക് സൊലുഷന്‍സ്), ആന്റണി കുര്യന്‍, എഡിസണ്‍, ഫ്രാന്‍സിസ് പള്ളുപ്പെട്ട, സജിമോന്‍ ആന്റണി (എംഎന്‍ജെ), അരുണ്‍ തോമസ് (പബ്ളിക് ട്രസ്റ്), അരുണ്‍ റോബര്‍ട്ട്(എക്സ്പ്രെഷന്‍സ് ഫോട്ടോഗ്രഫി) തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചു,

മഴവില്‍ എഫ്എം, മലയാളം ഐപിടിവി, സംഗമം ന്യൂസ് തുടങ്ങിയ മീഡിയ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദാസ് കണ്ണംപള്ളില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഗ്രാന്‍ഡ് റസ്ററന്റ് രുചികരമായ ഡിന്നര്‍ ഒരുക്കി.

സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ഴമൃറലിമെേലേശെഃലൃ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616, ജേംസണ്‍ കുര്യാക്കോസ് 2016005454, മാത്യു സ്കറിയ 5515805872, ടി.എസ്. ചാക്കോ 2018870750.