അനുശോചിച്ചു
Friday, February 20, 2015 6:59 AM IST
കുവൈറ്റ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആദരണീയരായ നൂറുല്‍ ഉലമ എം.എ. അബ്ദുള്‍ ഖാദര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈറ്റ് ഐസിഎഫ് അനുശോചിച്ചു. സുന്നി പ്രാസ്ഥാനിക രംഗത്ത് ബൌദ്ധിക നേതൃത്വം നല്‍കി മുന്നില്‍ നടന്ന സാത്വികനായ പണ്ഡിത നേതാവിനെയാണു മൌലാനാ എം.എ. അബ്ദുള്‍ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും കൃത്യതയും കര്‍മകുശലതയും ജീവിതവ്രതമാക്കിയിരുന്ന അദ്ദേഹം സുന്നി ചരിത്രത്തിലെ യുഗപ്രഭവനായിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ ഐസിഎഫ് കുവൈറ്റ് നാഷനല്‍ കാബിനറ്റ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുള്‍ ഖാദര്‍ മുസ്ലിയാരുടെ പേരില്‍ പ്രത്യേക ദുആ സദസും അനുസ്മരണ സംഗമവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 20ന് (വെള്ളി) വൈകുന്നേരം ആറിനു ദസ്മ ടീച്ചേഴ്സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന സംഗമത്തിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍