കുഞ്ഞമ്മ സ്കറിയ കാഞ്ഞിരത്തുംമൂട്ടില്‍ നിര്യാതയായി
Friday, February 20, 2015 1:34 AM IST
ചങ്ങനാശേരി: കാഞ്ഞിരത്തുംമൂട്ടില്‍ പരേതനായ ദേവസ്യ സ്കറിയായുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരകര്‍മ്മങ്ങള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു കൂത്രപ്പള്ളി ദൈവംപടിയിലുള്ള വസതിയില്‍ ആരംഭിച്ച് സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിക്കും. പരേത തൃക്കൊടിത്താനം അറവാക്കല്‍ പുതുപ്പറമ്പില്‍ കുടുംബാംഗം.

മക്കള്‍: ലീലമ്മ ജോസഫ് പുതുപ്പറമ്പില്‍ (കൂത്രപ്പള്ളി), ആനിയമ്മ മാത്യു നടുവിലേകുറ്റ് (റാന്നി, ഇടമണ്‍), ബേബിച്ചന്‍ (റാന്നി), പരേതനായ കുഞ്ഞുമോന്‍ (കൊടിനാട്ടുംകുന്ന്), കെ.എസ്.വര്‍ഗീസ് (ഓഡിറ്റര്‍, സുഹൈല്‍ ബവാന്‍ ഗ്രൂപ്പ്, മസ്കറ്റ്), ജയ്മോന്‍ (ദൈവംപടി).

മരുമക്കള്‍: ജോയ്, അപ്പച്ചന്‍, ഓമന, ജൈനമ്മ, റെജിമോള്‍ (റോയല്‍ ഹോസ്പിറ്റല്‍, മസ്കറ്റ്), ബിന്‍സി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം