ആര്‍എസ്സി ബുക് ടെസ്റ് ഫലം പ്രസിദ്ധീകരിച്ചു
Monday, February 16, 2015 8:15 AM IST
ദുബായി: മീലാദിനോടനുബന്ധിച്ച് റിസാല സ്റഡി സര്‍ക്കിള്‍ ജിസിസി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജിദ്ദയില്‍ നിന്നുള്ള അബാസ് മുഹമ്മദ്, ഷാര്‍ജയില്‍ നിന്നുള്ള ഹസീന നസീര്‍, ഖത്തറില്‍ നിന്നുള്ള ബുഷ്റാ റഷീദ്, തസ്നീം, റുമൈസാ സലീം എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. യാസര്‍ സഖാഫി (അജ്മാന്‍), സൈനബാ അബ്ദുള്‍ റഹ്മാന്‍ (റിയാദ്), റാഷിദാ ഹംസ (അബൂദാബി), സ്മിഹാന്‍ അബ്ദുള്‍ ഖാദര്‍ (കുവൈറ്റ്) ഫമിനാ സൈഫുദ്ദീന്‍ (മസ്കറ്റ്) ഖദീജാ ഇഖ്ബാല്‍ (ജിദ്ദ), ശഹീദാ നജീബ് (അല്‍കോബാര്‍), ഷ

മീനാ ഷഫീഖ് (ഷാര്‍ജ), ഷാഹിദ യൂസഫ് (ഖത്തര്‍), ജസീനാ ഖമറുദ്ദീന്‍ (ഖമീസ് മുശൈത്ത്), ഫാത്തിമ അബ്ദുള്‍ സത്താര്‍ (ജിസാന്‍), ജഹീദാ ഷാനവാസ് (ജുബൈല്‍) എന്നിവര്‍ രണ്ടാം റാങ്കിനര്‍ഹരായി.

ഐപിബി പ്രസിദ്ധീകരിച്ച വിശ്വാസികളുടെ ഉമ്മമാര്‍ എന്ന കൃതിയെ അടിസ്ഥാനമാക്കി രണ്ടു ഘട്ടങ്ങളിലായാണു ഗള്‍ഫ് നാടുകളില്‍ പരീക്ഷ നടന്നത്. തിരുനബിയുടെ ജീവിതവും സന്ദേശവും പഠന വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബുക്ടെസ്റ് സംഘടിപ്പിച്ചത്. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി പുസ്തകത്തിന്റെ 29,000 കോപ്പികള്‍ വിതരണം ചെയ്ത് നടത്തിയ ഒന്നാംഘട്ട പരീക്ഷയില്‍നിന്നു യോഗ്യരായവരാണു ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തതെന്നു ഗള്‍ഫ് കണ്‍ട്രോളര്‍ അബ്ദുള്‍ റഹീം കോട്ടക്കല്‍ അറിയിച്ചു. സ്ത്രീകള്‍ക്കു പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. സമാപന പരീക്ഷയില്‍ ഗള്‍ഫില്‍ 278 കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്. കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തിയാണു ഫലം പ്രഖ്യാപിച്ചത്. വിജയികള്‍ക്കു ഗള്‍ഫ് തലത്തിലും നാഷണല്‍ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ ആര്‍എസ്സി ഓണ്‍ലൈനില്‍ (ൃരീിെഹശില.ീൃഴ) ലഭ്യമാണ്.

രാജ്യങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തിയവര്‍:

യുഎഇ: 1. ഹസീനാ നസീര്‍ ഷാര്‍ജ, 2. യാസര്‍ സഖാഫി അജ്മാന്‍, റാഷിദാ ഹംസ അബൂദാബി, ശമീനാ ഷഫീഖ് ഷാര്‍ജ 3. ഫളീലാ ഫഹദ് , അഹ്മദ് യൂനുസ് (ദുബായ്), ആയിഷ ഹന്ന, നസീര്‍, ഹഫ്സത്ത് (ഷാര്‍ജ), ബഷീറാ വഹീദ് ഹമാസ.

സൌദി അറേബ്യ: 1. അബാസ് മുഹമ്മദ് ജിദ്ദ, 2. സൈനബാ അബ്ദുറഹ്മാന്‍ റിയാദ്, ഖദീജാ ഇഖ്ബാല്‍ ജിദ്ദ, ഷഹീദാ നജീബ് അല്‍ കോബാര്‍, ജസീനാ ഖമറുദ്ദീന്‍ ഖമീസ് മുഷൈത്ത്, ഫാത്തിമ അബ്ദുള്‍ സത്താര്‍ ജിസാന്‍, ജഹീദാ ഷാനവാസ് ജുബൈല്‍, 3. സഫിയാ സലീം റിയാദ്, ഹസീനാ ഷഫീഖ് ദമാം, റജീന ഖമീസ് മുശൈത്ത്, സുനീറാ ഷാജി ജിദ്ദ, മുംതാസ് സലീം ദമാം.

ഒമാന്‍: 1. ഫമിനാ സൈഫുദ്ദീന്‍ മസ്കറ്റ് 2. മുനീബാ ശമീര്‍ സൂര്‍, 3. ബുഷറാ അലി സലാല, ഫാത്തിമാ നുസ്റ (സലാല), സഹീറ (മസ്കറ്റ്).

കുവൈറ്റ്: 1. സ്മിഹാന്‍ അബ്ദുള്‍ ഖാദര്‍ ജലീബ്, 2. ആയിഷ ബീവി, സാജിതാ താജുദ്ദീന്‍ (കുവൈറ്റ് സിറ്റി), സഫിയ നൌഫല്‍ ഫര്‍വാനിയ, ഷക്കീലാ ഹംസ ജലീബ്, 3. ശംശാദ് നൌഷാദ് ജലീബ്.

ഖത്തര്‍: 1. ബുഷ്റാ റഷീദ്, തസ്നീം, റുമൈസാ സലീം (മദീനാ ഖലീഫ) 2. ശാഹിദാ യൂസഫ് (വുകൈര്‍) 3. സമീനാ സഹല്‍ മദീനാ ഖലീഫ

ബഹറിന്‍ : 1. സൈജൂന മനാമ, 2. ഫാത്തിമ മനാമ, 3. നജ്മ റഫീഖ്, ഹഫ്സത്ത് അനസ് മനാമ, നൂറുന്നീസ നജീബ് റിഫ, ഫാത്തിമ അഷ്റഫ് മനാമ, നജീബ് മൂഴിക്കല്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍