'കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം'
Monday, February 16, 2015 8:15 AM IST
ജിദ്ദ: ഇന്ത്യയുടെ മതേതര പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ കഴിയുന്ന ഏക ദേശീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരുമെന്നും ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് ജിദ്ദ കമ്മിറ്റി അഭിപ്രായപെട്ടു.

കോണ്‍ഗ്രസ് ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ക്കു പ്രധാന കാരണം സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായ സംഘടനാ സംവിധാനം ഇല്ലാത്തതുകൊണ്ടാണെന്നും ഗ്രൂപ്പും നേതാക്കളോടുള്ള വിധേയത്വവും നോക്കാതെ പ്രസ്ഥാനത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ജനകീയരായ നേതാക്കളെ നേതൃസ്ഥാനത്തു കൊണ്ടുവന്നു സുതാര്യമായ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തന ശൈലി വീണ്െടടുക്കുന്നതിനു കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് എ.പി. ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ഡബ്ള്യു. അബ്ദുറഹ്മാന്‍, ഒഐസിസി. ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ എ.പി. കുഞ്ഞാലി ഹാജി, അബ്ദുറഹ്മാന്‍ കാവുങ്ങല്‍, ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്‍ മജീദ് നഹ, കെ.സി. അബ്ദുറഹ്മാന്‍, ഇബ്രാഹിം പേങ്ങാടന്‍, അബ്ദുനാസര്‍ കോഴിത്തൊടി, എ.പി. യാസര്‍, അഫ്സല്‍ പുളിയാളി എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ അലി കണ്ണേത്ത് സ്വാഗതവും ഇല്യാസ് കണ്ണമംഗലം നന്ദിയും പറഞ്ഞു.

ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് ജിദ്ദ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ.പി.എ. മജീദ് ചേറൂര്‍ (പ്രസിഡന്റ്), സി.കെ. ഉസ്മാന്‍ ചേരൂര്‍, എ.കെ. ഹംസ (വൈസ് പ്രസിഡന്റുമാര്‍), ഇല്യാസ് കണ്ണമംഗലം (ജന. സെക്രട്ടറി), വി.പി. മുഹമ്മദലി മാസ്റര്‍ (സെക്രട്ടറി, ജീവകാരുണ്യം) അഷ്റഫ് കണ്ണമംഗലം (സെക്രട്ടറി, കലാ,സംസ്കാരികം), ജലാല്‍ (സെക്രട്ടറി, കായിക വിഭാഗം), വി.പി. മുഹമ്മദ് (ട്രഷറര്‍), മൊയ്തീന്‍ കുട്ടി ചെങ്ങാനി (ജോ. ട്രഷറര്‍), ജിഹാദുദ്ദീന്‍ അരീക്കടാന്‍ (ഓഡിറ്റര്‍), സക്കീര്‍ അലി കണ്ണേത്ത്, അഫ്സല്‍ പുളിയാലി, വി.പി. നാസര്‍, കെ.സി. ഷരീഫ്, കെ.സി. അലവി (ഉപദേശക സമിതിയംഗങ്ങള്‍) എന്നിവരെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍