'ജാതി-മത-വര്‍ണ-വര്‍ഗ ഭേദമില്ലാതെ മനുഷ്യര്‍ ഒന്നിക്കുന്ന പൊതുയിടങ്ങള്‍ നഷ്ടപ്പെടുന്നു'
Monday, February 16, 2015 8:11 AM IST
ദമാം: ജാതി-മത-വര്‍ണ-വര്‍ഗ ഭേദമില്ലാതെ മനുഷ്യര്‍ ഒന്നിക്കുന്ന പൊതുയിടങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദൌര്‍ഭാഗ്യം എന്നു പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍.

നവയുഗം സാംസ്കാരികവേദിയുടെ 2014ലെ വെളിയം ഭാര്‍ഗവന്‍ സ്മാരകപുരസ്കാര സമര്‍പ്പണവും സാംസ്കാരിക നവോഥാന സദസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്കര്‍ത്താക്കളും പി. കൃഷ്ണപിള്ള, ഇഎംഎസ്, കെ. ദാമോദരന്‍ തുടങ്ങിയ വിപ്ളവകാരികളും കുമാരനാശാന്‍, വൈലോപ്പള്ളി, തോപ്പില്‍ ഭാസി തുടങ്ങിയ സാഹിത്യകാരന്മാരും കെപിഎസി പോലുള്ള നാടകപ്രസ്ഥാനങ്ങളുമൊക്കെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക നവോഥാനത്തില്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ, കേരളം നേടിയ ആ സാംസ്കാരിക പുരോഗതി നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ചിന്തകളും ഫാസിസ്റ് പ്രവണതകളും പരസ്പര വിദ്വേഷങ്ങളും പിടിമുറുക്കുന്ന ഇന്നത്തെ സമൂഹത്തില്‍, നഷ്ടമാകുന്ന നവോഥാന മൂല്യങ്ങള്‍ തിരികെ പിടിക്കാനായി ഒരു നവസാമൂഹിക മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദമാം ദാര്‍ അസിഹ ഡിസ്പെന്‍സറി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൌഡ ചടങ്ങില്‍ നവയുഗം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ വെളിയം ഭാര്‍ഗവന്‍ സ്മാരക പുരസ്കാരം ജോസഫ് അതിരുങ്കലില്‍നിന്ന് അവാര്‍ഡ് തുക നവയുഗം ജീവകാരുണ്യ വിഭാഗം അല്‍കോബാര്‍ മേഖല കണ്‍വീനര്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തില്‍നിന്നു പ്രമുഖ പത്രപ്രവര്‍ത്തകനും പ്രവാസി സാംസ്കാരിക ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ പി.എ.എം. ഹാരിസ് ഏറ്റുവാങ്ങി.

ഒരു പ്രവാസി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ വെല്ലുവിളികളും വ്യക്തിപരമായ കഷ്ടപ്പാടുകളും നേരിടേണ്ടി വരുമ്പോഴും പിന്തുണയുമായി കൂടെ നില്‍ക്കുന്ന പ്രവാസി സമൂഹമാണു തന്റെ പിന്‍ബലം എന്നു പി.എ.എം. ഹാരിസ് പറഞ്ഞു. തനിക്കു ലഭിച്ച അവാര്‍ഡ് തുക, കാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്കാരികവേദി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഓര്‍മയ്ക്കായി, തൃശൂര്‍ ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സോലെസ് (ടഛഘഅഇഋ) എന്ന സന്നദ്ധസംഘടനയ്ക്കു സംഭാവനയായി നല്‍കുമെന്ന് അദ്ദേഹം സദസിനെ അറിയിച്ചു.

നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.സി. ഷാജി (നവയുഗം ജുബൈല്‍ മുഖ്യ രക്ഷാധികാരി), വെളിയം ഭാര്‍ഗവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സൌദി അറേബ്യയിലെ പ്രവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികളും നൂറുകണക്കിന് പ്രവാസികളും മാധ്യമപ്രവര്‍ത്തകരും സജീവമായി പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത പ്രവാസി സാഹിത്യകാരന്‍ മന്‍സൂര്‍ പള്ളൂര്‍, ഇ.എം. കബീര്‍, ഷാജി മതിലകം (നവയുഗം ജീവകാരുണ്യ വിഭാഗം, നവോദയ), ആലികുട്ടി ഒളവത്തൂര്‍(കെഎംസിസി), പി.എം നജീബ് (ഒഐസി), ഖദീജ ഹബീബ് (നവയുഗം ബാലവേദി), ലീന ഷാജി (നവയുഗം വനിതാ വേദി), ടി.പി. എം.ഫസല്‍, മുഹമ്മദ് നജാത്തി, സഹദ് നീലിയത്ത് (നെസ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, അലവി (ജീവന്‍ ടിവി), ലീന ഉണ്ണികൃഷ്ണന്‍ (നവയുഗം കുടുംബവേദി), നാസ് വക്കം (നവോദയ), അഷറഫ് ആലത്ത് (ചന്ദ്രിക), സരിഗ സമദ്, അലി (തേജസ്), നൌഷാദ് തഴവ (പൈതൃകം), രാജീവ് ചവറ (നവയുഗം അല്‍ ഹസ) എന്നിവര്‍ പ്രസംഗിച്ചു.

ശിവപ്രസാദ് എഴുതി മുകുന്ദന്‍ ചിറയിന്‍കീഴ് ചിട്ടപ്പെടുത്തി മുബാറക്, മുകുന്ദന്‍, രെയ്ഹാന, ഫര്‍ഹാന എന്നിവര്‍ ആലപിച്ച നവയുഗം അവതരണഗാനത്തോടെ ആരംഭിച്ച ചടങ്ങിനു നവയുഗം രക്ഷാധികാരി അജിത് ഇബ്രാഹിം സ്വാഗതവും നവയുഗം വായനാവേദി കണ്‍വീനര്‍ ബാസിം സിംഷാ നന്ദിയും പറഞ്ഞു.

സാജന്‍ കണിയാപുരം, റെജിലാല്‍, അരുണ്‍ ചാത്തന്നൂര്‍, ഹുസൈന്‍ കുന്നിക്കോട്, നവാസ് ചാന്നാങ്കര പ്രിജി കൊല്ലം, സുബി വര്‍മ്മ, ഹനീഫ വെളിയംകോട്, ഷാജി അടൂര്‍, മണികുട്ടന്‍ പെരുമ്പാവൂര്‍, റെജി സാമുവല്‍, ഷാന്‍ പേഴുമൂട്, ബിജു നല്ലില, റിജേഷ് കണിക്കോട് ബെന്‍സി മോഹന്‍, റീജ ഹനീഫ, ശരണ്യ ഷിബു, ഷമീറ ഷാജഹാന്‍, ഇ.എ. റഹീം താളിക്കോട്, സുശീലന്‍, അഷറഫ് തലശേരി, മോഹന്‍ ഓച്ചിറ, ഷംല കമാല്‍, പ്രതിഭ പ്രിജി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം