ലുലു ഹൈപ്പര്‍ : 113 -ാമത് ശാഖ ഉദ്ഘാടനം ചെയ്തു
Friday, February 13, 2015 8:18 AM IST
കുവൈറ്റ്: ചില്ലറ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 113-ാമത് ശാഖ സല്‍മിയയില്‍ ആരംഭിച്ചു.

കുവൈറ്റ് വാണിജ്യവ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മാലിക് അല്‍ ഹമൂദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി, സിഇര്‍ സെയ്ഫി ടി എ രുപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി, റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുവൈറ്റില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ശാഖയാണു പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ലുലുവിന്റെ 1,20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള സാല്‍മിയയിലെ അല്‍സലാം മാളില്‍ അതിനൂതനമായ ഷോപ്പിംഗ് അനുഭവമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യ-മാംസാദി ഭക്ഷ്യപദാര്‍ഥങ്ങള്‍ തുടങ്ങി വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കുവൈറ്റിന്റെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ കാഴ്ചപ്പാടുകളിലും പൂര്‍ണ വിശ്വാസമുണ്െടന്നും ഉദ്ഘാടനത്തിനുശേഷം ലുലു ഗ്രൂപ്പ് എംഡി യൂസഫലി പറഞ്ഞു.

മാര്‍ച്ചില്‍ ഫിന്റാസില്‍ ഒരു ശാഖയും വര്‍ഷാവസാനത്തോടെ എഗാലിയയില്‍ മറ്റൊരു ശാഖയും ആരംഭിക്കും. കൂടാതെ 2016 ഓടെ ജഹ്റയിലും ഫഹാഹീലുമായി രണ്ടു ശാഖകള്‍കൂടി ആരംഭിക്കും. കുവൈറ്റിലെ പ്രമുഖ ബിസിനസുകാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍