ഭീമന്‍ മനുഷ്യന്റെ അസ്ഥികൂടം കണ്െടത്തിയ വ്യാജവാര്‍ത്ത വീണ്ടും സജീവം
Friday, February 13, 2015 7:06 AM IST
റിയാദ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്താ മാധ്യമങ്ങളിലൂടെ ഭീമാകാരനായ മനുഷ്യന്റെ അസ്ഥികൂടം കണ്െടത്തിയതായി പ്രചരിക്കപ്പെട്ടിരുന്ന വ്യാജവാര്‍ത്ത വീണ്ടും വ്യാപകമായി പ്രചരിക്കുന്നു. ഇന്റര്‍നെറ്റിൂടെയും അച്ചടിമാധ്യമങ്ങളിലൂടെയും അന്നു പ്രചാരം നേടിയ വാര്‍ത്ത ഇന്നു വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണു ജനങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരേ ഫോട്ടോകള്‍തന്നെ വിവിധ രാജ്യങ്ങളില്‍ കണ്െടത്തിയ മനുഷ്യ ഫോസിലുകളായി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 2004ല്‍ ഒരു മലയാള പത്രത്തിലും ചിത്രം സഹിതം ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ പത്രാധിപര്‍ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്നു മലയാളപത്രം നല്‍കിയ വാര്‍ത്തയുടെ കട്ടിംഗ് സഹിതമാണ് ഇന്ന് വാട്സ് ആപ്പില്‍ ഇതേ വാര്‍ത്ത പ്രചിരിക്കുന്നത്. ഭൂരിപക്ഷം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഈ വാര്‍ത്ത സജീവ ചര്‍ച്ചയായിരിക്കയാണ്. സൌദി അറേബ്യയുടെ തെക്കു കിഴക്കന്‍ മേഖലയില്‍ ആരാംകോയുടെ എണ്ണ പര്യവേഷണം നടത്തുന്ന സംഘം ഭൂമിക്കടിയില്‍ കുഴിക്കുമ്പോള്‍ ഭീമാകാരനായ മനുഷ്യന്റെ ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്െടത്തിയതായാണു പറയുന്നത്. വിവിധ രീതിയിലുള്ള ഫോട്ടോകളും ഇതിനു തെളിവായുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം മോര്‍ഫ് ചെയ്തവയാണെന്നും യഥാര്‍ഥ ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റിന്റെ വിവിധ വെബ്സൈറ്റുകളില്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്.
വാട്സ് ആപ്പ് മലയാളികള്‍ക്കിടയില്‍ സജീവ മാധ്യമമായതോടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ ധാരാളമായി പുനര്‍ജനിക്കുന്നതായും പുതിയവ നിര്‍മിക്കപ്പെടുന്നതായും ഇതിന്റെയെല്ലാം യാഥാര്‍ഥ്യം അന്വേഷിക്കാന്‍ മെനക്കെടാതെ കിട്ടുന്നവര്‍ മറ്റു ഗ്രൂപ്പുകളിലേക്കു ഫോര്‍വേര്‍ഡ് ചെയ്യുന്നതിനാല്‍ വളരെ വേഗം ഇതിനെല്ലാം പ്രചാരം ലഭിക്കുന്നതായുമാണ് ഐടി വിദഗ്ധര്‍ പറയുന്നത്. ഭീമന്‍ മനുഷ്യന്റെ അസ്ഥകൂടം കണ്െടത്തിയതിന്റെ നിജസ്ഥിതി അന്വേഷിച്ച് ഗൂഗിളില്‍ തെരഞ്ഞാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതു വാസ്തവിരുദ്ധമാണെന്ന് ബോധ്യപ്പെടും. എന്നിട്ടും ജനങ്ങള്‍ ഇത് പ്രചരിപ്പിച്ചു കൊണ്േടയിരിക്കുകയാണെന്നതാണ് കൌതുകം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍