'ഫാസിസ്റ് ശക്തികളെ ചെറുക്കുക'
Thursday, February 12, 2015 8:50 AM IST
കുവൈറ്റ് സിറ്റി: ഫാസിസ്റ് ശക്തികളെ ചെറുക്കാനും രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുന്നതിനും പോപ്പുലര്‍ ഫ്രണ്ട്

കൈകോര്‍ക്കുമെന്നു ദേശീയ ചെയര്‍മാന്‍ കെ.എം. ഷരീഫ് പറഞ്ഞു. കുവൈറ്റ് സന്ദര്‍ശനത്തിനിടെ കുവൈറ്റ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ വെല്ലുവിളിക്കുന്നവരെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യണം. കേന്ദ്രത്തിലെ അധികാരത്തിന്റെ തണലില്‍ അര്‍എസ്എസും സംഘപരിവാര്‍ ശക്തികളും വര്‍ഗീയവിദ്വേഷം പരത്തിയും വ്യാജ ചരിത്രനിര്‍മാണത്തിലൂടെയും സമൂഹത്തില്‍ ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭത്തിനായുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഇതിനെതിരെ ഇരകളുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളാവശ്യമാണ്. ഇരകളുടെ ഐക്യവും ഏകോപനവും സാധ്യമാക്കുന്നതിന് പോപ്പുലര്‍ഫ്രണ്ട് മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് ഹാഫിസ് സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.