സതീശന്‍ പാച്ചേനി റിയാദില്‍
Thursday, February 12, 2015 7:37 AM IST
റിയാദ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സതീശന്‍ പാച്ചേനി ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തി. ഇ#്നു നടക്കുന്ന ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നാലാം വാര്‍ഷിക സമ്മേളനം സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ സതീശന്‍ പാച്ചേനിയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്നു സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍