പ്രവാസി മലയളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു
Monday, February 9, 2015 8:11 AM IST
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള സൌദിയില്‍ അതിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ചാപ്റ്റര്‍.

പുതിയ ഭാരവാഹികളായ സിദ്ദിഖ് കല്ലൂപ്പറമ്പന്‍ (പ്രസിഡന്റ്), സാബു ഫിലിപ്പ്, ഫൈസല്‍ കൊണ്േടാട്ടി (വൈസ് പ്രസിഡന്റുമാര്‍), ബിജു കോട്ടയം (വൈസ് പ്രസിഡന്റ്), സലിം വട്ടപ്പാറ (സെക്രട്ടറി), തോമസ് വഴിക്കടവ് (ജോ. സെക്രട്ടറി), കോയ പടിക്കല്‍ (ജോ. സെക്രട്ടറി), അസീഫ് (ജോ. സെക്രട്ടറി), റഷീദ് പൂനൂര്‍ (ജോ. സെക്രട്ടറി), അന്‍വര്‍ സാദത്ത് (ട്രഷറര്‍), സദക്കത് കൈഫി (പിആര്‍ഒ), റസാക്ക് മഞ്ചേരി (പിആര്‍ഒ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൂടാതെ സംഘടനയുടെ റിയാദ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരികളായി ജബാര്‍, മാഹാത്മാ ഇന്റെര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ ഹരികൃഷ്ണന്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് റഫീക്ക് ഹസന്‍ വെട്ടത്തൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. റിയാദിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ശറഫു മണ്ണാര്‍ക്കാട്, അസീസ് തലയാട്, കമറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഫെബ്രുവരി രണ്ടിന് (വെള്ളി) റിയാദ് അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെയും സൌദി കോഓര്‍ഡിനേറ്റര്‍ ജെ.കെ കോഴിക്കോടിന്റെയും നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍ക്ക് സൌദി കോഓര്‍ഡിനേറ്റര്‍ ജെ.കെ കോഴിക്കോട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ), ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ (യുഎസ്എ), ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി (ബഹറിന്‍), ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് (യുഎസ്എ), വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു (യുഎസ്എ), ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത് (ഇന്ത്യ), ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ (യുഎസ്എ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റഫീക്ക് ഹസന്‍ വെട്ടത്തൂരിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സിദ്ദിക്ക് കല്ലൂപ്പറമ്പന്‍ സ്വാഗതമാശംസിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹാരിസ് ചോല, അല്‍ നൂര്‍ സ്കൂള്‍ ഇംഗ്ളീഷ് അധ്യാപകന്‍ സലീഷ് മാസ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സലിം വട്ടപ്പാറ (വാഴക്കാട്) നന്ദി പറഞ്ഞു.