കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ജനറല്‍ ബോഡി ഫെബ്രുവരി ആറിന്
Wednesday, February 4, 2015 10:11 AM IST
ജിദ്ദ: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ജനറല്‍ ബോഡി ഫെബ്രുവരി ആറിന് (വെള്ളി) വൈകുന്നേരം ആറിനു ശറഫിയ ഇംമ്പാല ഗാര്‍ഡനില്‍ നടക്കും. മുസിരിസ് പ്രവാസി ഫോറം മൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുട്ടികളുടെ കലാപരിപാടികളും ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്യും. വി.കെ. അബ്ദുള്‍ അസീസ് എടവനക്കാട് സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചു ക്ളാസെടുക്കും.

പരിപാടിയില്‍, ജിദ്ദയില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ മെംബര്‍മാരും പുതിയതായി അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്നു പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടവന (0543069748) അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍