കൃപ അര്‍ധവാര്‍ഷികാഘോഷം ഫെബ്രുവരി ആറിന്
Wednesday, February 4, 2015 10:05 AM IST
റിയാദ്: കായംകുളം സ്വദേശികളുടെ റിയാദിലെ കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷന്റെ (കൃപ) അര്‍ധവാര്‍ഷികവും കുടുംബ സംഗമവും ഫെബ്രുവരി ആറിന് (വെള്ളി) ഉച്ചകഴഞ്ഞ് രണ്ടു മുതല്‍ ശിഫയിലെ ലുലുത റിയാദ് ഇസ്തിറാഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുട്ടികളുടെ വൈജ്ഞാനിക മത്സരങ്ങളും ചിത്രരചന, വടംവലി എന്നീ ഇനങ്ങളിലുള്ള മത്സരവും ചര്‍ച്ചാ ക്ളാസുകളും ക്വിസ് മത്സരവും ഉണ്ടായിരിക്കും. സമാപന സമ്മേളനം 7. 30 ന് നടക്കും.

വിശദ വിവരങ്ങള്‍ക്ക്: അനി അസീസ് 0532825160, ഷിബു ഉസ്മാന്‍ 0531812055, ബഷീര്‍ 0507202833.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍