ഒഐസിസി പാലക്കാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഫെബ്രുവരി അഞ്ചിന്
Wednesday, February 4, 2015 7:50 AM IST
കുവൈറ്റ്: ഒഐസിസി പാലക്കാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 2015 ഫെബ്രുവരി അഞ്ചിനു (വ്യാഴം) വൈകുന്നേരം ആറിനു മംഗഫ് ഓഡിറ്റോറിയത്തില്‍(കെഎഫ്സിക്കു സമീപം) നടക്കും.

കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ കെ.വി. തോമസ് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കുവൈറ്റിലെ പ്രശസ്തമായ ഡികെ ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ശ്രദ്ധേയമായ 'വന്ദേമാതരം' എന്ന വ്യത്യസ്തമായ സാംസ്കാരിക പരിപാടിയും മ്യൂസിക് ബീറ്റ്സ് കുവൈറ്റിന്റെ ഗാനമേളയും പാലക്കാട് ജില്ലാ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍