കേരള സമാജം വനിതാവേദിയുടെ ഭക്ഷ്യമേള 'ഫുഡ് ഫെസ്റ് 2015' ഫെബ്രുവരി അഞ്ചിന്
Wednesday, February 4, 2015 7:48 AM IST
അബുദാബി: കേരളസമാജം വനിതാവേദിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഭക്ഷ്യമേള 'ഫുഡ് ഫെസ്റ് 2015' എന്ന പേരില്‍ കേരളത്തിന്റെ പതിന്നാലു ജില്ലകളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന രുചിക്കൂട്ടിന്റെ സംഗമം ഫെബ്രുവരി അഞ്ചിന് (വ്യാഴം) രാത്രി എഴിനു കൈരളി ടിവി കുക്കുറി ഷോ അവതാരിക സിമി നിര്‍വഹിക്കും.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 055 88 53310, 050 6702173.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള