പിആര്‍സി റിപ്പബ്ളിക് ദിനമാഘോഷിച്ചു
Tuesday, February 3, 2015 10:08 AM IST
റിയാദ്: ഇന്ത്യയുടെ 66-ാം റിപ്പബ്ളിക് ദിനം പ്രവാസി റീഹാബിലിറ്റേഷന്‍ സെന്റര്‍ സമുചിതമായി ആഘോഷിച്ചു. വിവിധ സാംസ്കാരികപ്രവര്‍ത്തകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നു ദേശീയപതാക ഉയര്‍ത്തി ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു.

ഇന്ത്യന്‍ എംബസി സ്കൂള്‍ മുന്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ വാലേത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേഷ് ശങ്കര്‍ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു. അഡ്വ. എല്‍.കെ അജിത്ത് മുഖ്യ പ്രഭാഷണവും ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍, മുരളി മണപ്പള്ളി, അഷ്റഫ് വടക്കേവിള, ബാലചന്ദ്രന്‍, ജലാല്‍ മൈനാഗപ്പള്ളി, ബാലുക്കുട്ടന്‍, ഷാജഹാന്‍, ഷംനാദ് കരുനാഗപ്പള്ളി, മജീദ്, ബഷീര്‍ വാടാനപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, ഹഫ്സ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകളും സജി കായംകുളം ആമുഖ പ്രഭാഷണവും നിര്‍വഹിച്ചു. നിസാര്‍ പള്ളിക്കശേരില്‍ സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും രേഖപ്പെടുത്തി.

റിയാദിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടന്ന ചിത്രരചനാ മത്സരങ്ങളില്‍ ഒന്നാം ഗ്രൂപ്പില്‍ ന്യൂ മഡില്‍ ഈസ്റ് സ്കൂളിലെ ആനന്ദ ലക്ഷ്മിയും രണ്ടാം ഗ്രൂപ്പില്‍ അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ സുകേഷ് കുമാറും മൂന്നാം ഗ്രൂപ്പില്‍ ന്യൂ മിഡില്‍ ഈസ്റ് സ്കൂളിലെ നൌറിന്‍ ഹംസയും ഒന്നാം സമ്മാനത്തിനര്‍ഹരായി. അജയ്കുമാര്‍, ജഗന്‍, റജീന നിയാസ എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ബത്ത ക്ളാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജോയ് ആലുക്കാസ് പ്രതിനിധി സജീഷ് വിജയികള്‍ക്കുള്ള സ്വര്‍ണ പതക്കവും മെമെന്റോയും വിതരണം ചെയ്തു.

ജറോം മാത്യൂസ്, കബീര്‍ പാവുമ്പ, ബഷീര്‍ വണ്ടൂര്‍, നിസാര്‍ പാങ്ങോട്, റഫീഖ് കൊട്ടുകാട്, സെയ്ദ് കരിപ്പൂര്‍, ഇര്‍ഷാദ്, ഹിലാല്‍, സാബു, അര്‍ച്ചന അജയ്, രാധിക സുരേഷ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. രഷ്മി ടീച്ചര്‍ അണിയിച്ചൊരുക്കിയ 'പെണ്‍ജന്മം' എന്ന ലഘുനാടകം മഴവില്‍ സര്‍ഗവേദി കുട്ടികള്‍ അവതരിപ്പിച്ചതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍