സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, February 3, 2015 9:57 AM IST
മക്ക: ഫോക്കസ് സൌദി ദേശീയസമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഫോക്കസ് മക്ക ചാപ്റ്റര്‍ ഉത്തിഷ്ഠത, ജാഗ്രത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

സമകാലീന ഇന്ത്യന്‍ ജനാധിപത്യവും ഭരണകൂടവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മത-വര്‍ഗീയ-ഫാസിസ്റ് ശക്തികളുടെ ഇടപെടലുകളെക്കുറിച്ചും നടപ്പക്കാന്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന അജന്‍ഡളെക്കുറിച്ചും ജനങ്ങള്‍ തികഞ്ഞ ബോധവാന്മാരായിരിക്കണമെന്നു വിഷയാവതരണം നടത്തിക്കൊണ്ടു ശബീര്‍ അന്‍സാരി പറഞ്ഞു.

തീവ്രവാദ ചിന്തകള്‍ ഏതു മതത്തിന്റെ പേരില്‍ രംഗ പ്രവേശനം നടത്തിയാലും അതിനെ പരസ്യമായി എതിര്‍ക്കുവാന്‍ മത, രാഷ്ട്രീയ, നേതൃത്വങ്ങള്‍ തയാറാവണം.

മക്കയിലെ വിവിധ മത, രാഷ്ട്രീയ സംഘടനാപ്രതിനിധികള്‍ സെമിനാറില്‍ പ്രസംഗിച്ചു. ഗാന്ധി ഘാതകനായ ഗോഡ്സേക്കു രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കാന്‍ തയാറെടുക്കുന്ന നീക്കത്തിനെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കണം. ഘര്‍ വാപസി പോലുള്ള ഭരണകൂട അജണ്ടകള്‍ക്കെതിരേ പക്വതയോടെ പ്രതികരിക്കണം. പുതിയ സര്‍ക്കാര്‍ ഇന്ത്യയെ മതേതര രാജ്യമായി നിലനിര്‍ത്തുവാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി (ഇസ്ലാമിക് സെന്റര്‍), അലി അക്ബര്‍ (കെഐജി), ഷാനിയാസ് (ഒഐസിസി), മുജീബ് പൂകോട്ടൂര്‍ (കെഎംസിസി), കെ.എച്ച് ഷിജു പന്തളം (നവോദയ), ബഷീര്‍ പുത്തനത്താണി (ഫോക്കസ് മക്ക) എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഹുസൈന്‍ മോഡറേറ്റര്‍ ആയിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍