ജോയ്സ് ജോര്‍ജ് എംപിക്കു കല കുവൈറ്റ് സ്വീകരണം നല്‍കി
Tuesday, February 3, 2015 9:56 AM IST
കുവൈറ്റ് സിറ്റി: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തിയ ജോയ്സ് ജോര്‍ജ് എംപിക്ക് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) നേതൃത്വത്തില്‍ അബാസിയ കലാ സെന്ററില്‍ സ്വീകരണം നല്‍കി.

ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മനുഷ്യവാസം സാധ്യമാക്കിയും എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്യാതെയും ഉള്ള നിയമ നിര്‍മാണങ്ങളാണ് ഉണ്ടാവേണ്ടതെന്നു ജോയ്സ് ജോര്‍ജ് പറഞ്ഞു. പ്രവാസികളെ മറന്നുകൊണ്ടുള്ള നിലപാടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വീകരണച്ചടങ്ങില്‍ ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും അബാസിയ മേഖല സെക്രട്ടറി സി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍