അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച നാമം എക്സെലന്‍സ് അവാര്‍ഡ്
Monday, February 2, 2015 4:22 AM IST
ന്യൂയോര്‍ക്ക്: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അമേരിക്കന്‍ കാഴ്ചകളില്‍, ന്യൂജേഴ്സിയിലെ നാമം എന്ന സാംസ്കാരിക സംഘടന, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനു ഏറ്റവും മികച്ച രീതിയില്‍ സേവനം ചെയ്ത അഞ്ച് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാമം എക്സെലെന്‍സി അവാര്‍ഡ് നല്കി ആദരിച്ച ചടങ്ങിന്റെ പ്രസക്തഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നു. ന്യൂജേഴ്സിയിലെ ദിവാന്‍ ബാങ്ക്വെറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ ന്യൂജേഴ്സിയിലെയും പരിസര പ്രദേശത്തെയും പ്രമുഖര്‍ പങ്കെടുത്തു.

ഡോ. ശ്രീധര്‍ കാവില്‍, അഞ്ചു ഭാര്‍ഗവ, പദ്മകുമാര്‍ നായര്‍, പോള്‍ കറുകപ്പള്ളി, ഡോ: റാസിക്ളാല്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്കി ആദരിച്ചത്.

അതോടൊപ്പം കേരള നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി ജോസഫുമായി ഏഷ്യാനെറ്റ് പ്രതിനിധി ജോസ് എബ്രഹാമുമായിട്ടുള്ള പ്രത്യേക അഭിമുഖ സംഭാഷണവും പ്രക്ഷേപണം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍