എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാശംസകള്‍ നടത്തി
Saturday, January 31, 2015 8:36 AM IST
കുവൈറ്റ് സിറ്റി : എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാശംസകള്‍ ഖൈത്താന്‍ കമ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് സജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ. നാരായണ്‍ നമ്പൂരി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നോര്‍ക്ക ഡയറക്ടര്‍ വര്‍ഗീസ് പുതുക്കുളങ്ങര, ലിസ വര്‍ഗീസ്, ബാബു ചുള്ളി, ജിനോ എം.കെ, ഡെന്നി ആന്റണി, ജിയോ മത്തായി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍ സ്വാഗതവും ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിജു എം.വൈ. നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ ഡയറക്ടറി ഡോ. നാരായണ്‍ നമ്പൂതിരിയും 2015 കലണ്ടറിന്റെ പ്രസിദ്ധീകരണം പ്രസിഡന്റ് സജി വര്‍ഗീസും നിര്‍വഹിച്ചു.

ക്രിസ്മസ് ട്രീ മത്സരത്തില്‍ സാല്‍മിയ, അബാസിയ യൂണിറ്റുകളും ക്രിസ്മസ് കരോള്‍ഗാന മത്സരത്തില്‍ ഫാഹഹീല്‍ യൂണിറ്റും സമ്മാനം കരസ്ഥമാക്കി. അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല യൂണിറ്റിനുള്ള എവര്‍ റോളിംഗ് ട്രോഫി സാല്‍മിയ യൂണിറ്റ് കരസ്ഥമാക്കി. യോഗത്തോടനുബന്ധിച്ച് അസോസിയേഷനിലെ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 'എക്സലന്‍സ് അവാര്‍ഡ്' വിതരണം ചയ്തു.

അംഗങ്ങളുടെ വിവിധ കലാപരിപാടികളും ശ്രുതിലയ അവതരിപ്പിച്ച ഗാനമേളയും പരിപാടിക്കു മാറ്റുകൂട്ടി. ഇവന്റ് കണ്‍വീനറായിരുന്ന റെജി ജോര്‍ജ്, പ്രോഗ്രാം കണ്‍വീനറായിരുന്ന ജിജു പോളും മികച്ച പ്രകടനം കാഴ്ചവച്ചു. താജുദ്ദീനും രാധ ഗോപിനാഥനും മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍