'സാമൂഹിക നന്മ ആഗ്രഹിച്ചുകൊണ്ടുള്ള സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടണം'
Friday, January 30, 2015 10:08 AM IST
മസ്കറ്റ്: റിസാല സ്റഡി സര്‍ക്കിള്‍ മൂന്നാമത് ഗള്‍ഫ് സമ്മിറ്റിനു മസ്കറ്റില്‍ തുടക്കമായി. സാമൂഹികനന്മ ആഗ്രഹിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടേണ്ടതുണ്െടന്നും എന്താണു സാംസ്കാരിക പ്രബോധനം എന്നതു സംബന്ധിച്ച് ധാരണ വേണമെന്നും മസ്കറ്റ് ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഷേഖ് ഹാതിം അബ്ദുസലാം പറഞ്ഞു.

വിജ്ഞാനത്തിലൂടെ വിവേകം ആര്‍ജിക്കുകയാണു സാമൂഹിക ദൌത്യം. വിവേകവും വിജ്ഞാനവുമാണു സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആയുധമാകേണ്ടത്. സേവനം ലക്ഷ്യമാകുമ്പോള്‍ ദുര്‍മോഹികളാകാന്‍ കഴിയില്ല. നിസ്വാര്‍ഥരായി സേവനം ചെയ്യുകയാണു പ്രബോധകര്‍ ചെയ്യേണ്ടതെന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് ഷേഖ് ഹാതിം അബ്ദുസലാം അഭിപ്രായപ്പെട്ടു.

എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. നേരത്തേ സ്വാഗതസംഘം ചെയര്‍മാന്‍ ഉമര്‍ ഹാജി പതാക ഉയര്‍ത്തി. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ മജീദ്, മുന്‍ ജനറല്‍ സെക്രട്ടറി കെ. അബ്ദുള്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.

ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദ്വിന ആര്‍എസ്സി സമ്മിറ്റ് പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസിയുവാക്കളുടെ സാംസ്കാരിക പുരോഗതിയും വികസനവും ലക്ഷ്യംവയ്ക്കുന്ന ആശയങ്ങളും പദ്ധതികളും ആര്‍എസ്സി വിഭാഗങ്ങളുടെ കണ്‍വീനര്‍മാര്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം