ഇന്ത്യന്‍ യുവതി കാലിഫോര്‍ണിയായില്‍ വാഹനാപകടത്തില്‍ മരിച്ചു
Thursday, January 29, 2015 8:37 AM IST
സാന്‍ഒസെ: വീടിനു സമീപം ഉച്ചഭക്ഷണത്തിനുശേഷം നടക്കാനിറങ്ങിയ കിരണ്‍ (24) ആണു വാഹനാപകടത്തില്‍ മരിച്ചത്. ജനുവരി 26നു കാലിഫോര്‍ണിയായിലെ സാന്‍ഹൊസെയിലാണ് അപകടം.

മത്സരയോട്ടം നടത്തിയ വാഹനം നിയന്ത്രണംവിട്ട് നടപ്പാതയിലൂടെ നടക്കുകയായിരുന്നു കിരണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കിരണ്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

സില്‍വര്‍ ക്രീക്ക് സ്കൂളില്‍നിന്നു ഹൈസ്കൂള്‍ ഗ്രാജുവേഷനുശേഷം കാലിഫോര്‍ണിയ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് ഡിഗ്രിക്കു പഠിക്കുകയായിരുന്നു. കാന്‍സര്‍രോഗിയായ മാതാവും രണ്ടു സഹോദരങ്ങളുമാണു കിരണിനുള്ളത്. പിതാവ് നേരത്തേ മരിച്ചിരുന്നു.

അപകടത്തിനിടയാക്കിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പോലീസ് അറസ്റ് ചെയ്തു. കിരണിന്റെ മരണം സാന്‍ഹൊസായിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍