കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
Thursday, January 29, 2015 8:31 AM IST
കുവൈറ്റ്: പ്രവാസിലോകത്ത് കാല്‍പ്പന്ത് കളിയാരവത്തിനു തുടക്കംകുറിച്ച് മൂന്നാമത് കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗിലെ പതിനാലാം റൌണ്ട് പോരാട്ടത്തില്‍ കേരള സ്ട്രൈക്കേഴ്സിനും മലപ്പുറം ബ്രദേഴ്സിനും സിയാസ്കോ കുവൈറ്റിനും മാക്ക് കുവൈറ്റിനും വിജയങ്ങള്‍. ഏകപക്ഷീയമായ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ളാസ്റേഴ്സ് കുവൈറ്റിനെ കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തിയത്.

വിജയികള്‍ക്കുവേണ്ടി ഹാരിസ്, റോയ്, ആന്റണി ജോസഫ്, ഷൈന്‍ എന്നിവര്‍ ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ പൊരുതി കളിച്ച യംഗ് ഷൂട്ടേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണു മലപ്പുറം ബ്രദേഴ്സ് തറപറ്റിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം മലപ്പുറം താരം മുനീറാണ് വിജയഗോള്‍ നേടിയത്. സിയസ്കോ കുവൈറ്റും റൌദ ചാലഞ്ചേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനു സിയാസ്കോ കുവൈറ്റ് വിജയിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ നിയാസാണ് സിയസ്കോയ്ക്കുവേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ ശബാബിനെ മാക്ക് കുവൈറ്റ് പരാജയപ്പെടുത്തുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി മുബഷിറും റഹീമും ഗോളുകള്‍ നേടി. രണ്ടു ഗ്രൂപ്പുകളിലായി 18 ടീമുകള്‍ മാറ്റൊരയ്ക്കുന്ന ലീഗില്‍ ഗ്രൂപ്പ് എയില്‍ 16 പോയിന്റോട് കൂടി ബ്രദേഴ്സ് കേരളയും ഗ്രൂപ്പ് ബിയില്‍ 13 പോയിന്റുമായി ഫഹാഹീല്‍ ബ്രദേഴ്സുമാണു മുന്നിട്ടുനില്‍ക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം 4.30നു മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ ബ്രദേഴ്സ് കേരള സില്‍വര്‍ സ്റാറുമായും കെകെഎസ് സുറ സ്റാര്‍ലൈറ്റ് വാരിയേഴ്സുമായും സിഎഫ്സി സാല്‍മിയ സ്പാര്‍ക്സ് എഫ്സിയുമായും സോക്കര്‍ കേരള ബിഗ് ബോയ്സുമായും ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍