കുവൈറ്റ് ആര്‍എസ്സിക്കു പുതിയ സാരഥികള്‍
Thursday, January 29, 2015 8:24 AM IST
കുവൈറ്റ്: 'ന്യൂ ജനറേഷന്‍ തീരത്തെഴുതുന്ന യൌവനം' എന്ന ശീര്‍ഷകത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ സാല്‍മിയയില്‍ സംഘടിപ്പിച്ച ദേശീയ യുവ സമ്മേളനം സമാപിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക കൌണ്‍സിലില്‍ 2015-16 കാലത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുള്‍ ലത്തീഫ് സഖാഫി മുക്കൂട് (ചെയര്‍മാന്‍), സാദിഖ് കൊയിലാി (ജനറല്‍ കണ്‍വീനര്‍), റഫീഖ് കൊച്ചനൂര്‍ (സംഘടന), അബൂബക്കര്‍ സിദ്ദിഖ് (കലാലയം), ഷംനാദ് വള്ളക്കടവ് (വിസ്ഡം), സമീര്‍ മുസ്ല്യാര്‍ (ട്രെയിനിംഗ്), റാഷിദ് ചെറുശോല (സ്റുഡന്റ്സ്), ജാഫര്‍ ചപ്പാരപ്പടവ് (റിസാല), സലീം മാസ്റര്‍ (ഫൈനാന്‍സ്) എന്നിവരാണു പുതിയ ഭാരവാഹികള്‍.

അബ്ദുള്‍ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ഐസിഎഫ് കുവൈറ്റ് പ്രസിഡ് അബ്ദുള്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ വിസ്ഡം കണ്‍വീനര്‍ കാസിം പുറത്തീല്‍ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഐസിഎഫ് ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി പ്രസംഗിച്ചു. മുഹമ്മദലി സഖാഫി പട്ടാമ്പി, വി.യു. ഹാരിസ് അഭിവാദ്യങ്ങളര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍